merchant
ചേർത്തല മർച്ചന്റ്‌സ് അസോസയേഷൻ വാർഷിക പൊതുയോഗം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.എം.ജയശങ്കർ,പി.ഉണ്ണിക്യഷ്ണൻ, എൻ.ആർ.ബാബുരാജ്,വി.എസ്.ലാൽ ,സിബി പഞ്ഞിക്കാരൻ,കെ.വി.സാബുലാൽ, എൻ.ലീന,ബി.ഭാസി,ഡി.ജോതിഷ് എന്നിവർ സമീപം

ചേർത്തല: മർച്ചന്റ്‌സ് അസോസയേഷൻ വാർഷിക പൊതുയോഗം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായ വിതരണം നഗരസഭ ചെയർമാൻ പി.ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് എൻ.ആർ.ബാബുരാജ് അവാർഡ് വിതരണവും മർച്ചന്റ്‌സ് അസോ. മുൻ ജനറൽ സെക്രട്ടറി വി.എസ്.ലാൽ മുഖ്യപ്രഭാഷണവും നടത്തി.ജനറൽ സെക്രട്ടറി സിബി പഞ്ഞിക്കാരൻ,കെ.വി.സാബുലാൽ, എൻ.ലീന,ബി.ഭാസി,ഡി.ജോതിഷ്,ബാബുനാരായണൻ,കുഞ്ഞച്ചൻ ചെത്തിക്കാട്ട് എന്നിവർ സംസാരിച്ചു.