unity
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ജന്മദിനത്തോടനുബന്ധിച്ച് റണ്‍ ഫോര്‍ യൂണിറ്റിയുടെ കൂട്ടയോട്ടംഅഡ്വ. ഉമ്മന്‍ എം.മാത്യു ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുന്നു.


കുട്ടനാട്: സർദാർ വല്ലഭായി പട്ടേൽ ജന്മദിനത്തോടനുബന്ധിച് ബി.ജെ.പി കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്രമ്പാൽ നിന്നും എടത്വാവരെ നടത്തിയ റൺ​ ഫോർ യൂണിറ്റി കൂട്ടയോട്ടം അഡ്വ. ഉമ്മൻ എം.മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. സി.എൻ .രാജുക്കുട്ടി, മിനി ബിജു, കെ.ബി. ഷാജി, ആർ. രമേശ് കുമാർ,സന്തോഷ് പറമ്പിശ്ശേരി എന്നിവർ സംസാരിച്ചു.