ചേർത്തല:ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 34-ാമത് ചരമ ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി നിർവാഹക സമിതി അംഗം സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.സി.വിതോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി ജനറൽ സെക്രട്ടറി കെ.ആർ.രാജേന്ദ്രപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭാ ചെയർമാൻ പി.ഉണ്ണിക്യഷ്ണൻ,ഐസക് മാടവന, ആർ.ശശിധരൻ, എസ്.ക്യഷ്ണകുമാർ,കെ.വി.വിജയൻ,കെ.കെ.വരദൻ,കെ.ജെ.സണ്ണി,ജി.വിശ്വംഭരൻനായർ,കെ.സി.ആന്റണി,പി.വിശ്വംഭരൻ പിള്ള, എ.ജെ.സെബാസ്റ്റൻ,ബാബു മുള്ളൻചിറ,അബ്ദുൾബഷീർ,വി.ഒ.രാജപ്പൻ,കെ.എസ്.അഷറഫ് എന്നിവർ സംസാരിച്ചു.
മഹിളാ കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തിയ ശാന്തിയാത്രയും അനുസ്മരണ സമ്മേളനവും കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഉഷാസദാനന്ദൻ അദ്ധ്യക്ഷതവഹിച്ചു.ദീപ്തി മേരി വർഗീസ്,സുലേഖ,സുജാജോഷ്വാ,സി.കെ.ഷാജി മോഹൻ,കെ.ആർ.രാജേന്ദ്രപ്രസാദ്,സജിമോൾഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് ടൗൺ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് കെ.ദേവരാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ചേർത്തല ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.പ്രസിഡന്റ് കെ.ദേവരാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
അർത്തുങ്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് കെ.എസ്.തങ്കച്ചൻ, പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, ബാബു ആന്റണി, സിബി പൊള്ളയിൽ, ജോസ് ബെന്നറ്റ്, മേരി ഗ്രേയ്‌സ് എന്നിവർ സംസാരിച്ചു.
എൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ കെ.ഭരതൻ, ജോസ് എബ്രഹാം,സി.ടി.സനിൽ,സി.ആർ.രാജീവ്,ബി.സേതുറാം,ഡി.സുധീർ,ബിജു,സി.എസ്.മൈക്കിൾ എന്നിവർ സംസാരിച്ചു.