rekha-sharma
rekha sharma

ന്യൂഡൽഹി: ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങൾ നിയമവിരുദ്ധമാണെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷൻ രേഖാ ശർമ്മ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധി സ്‌ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യം ശരിവയ്‌ക്കുന്നതാണ്. ഈ വിധി മറികടക്കാൻ ഒാർഡിനൻസ് ഇറക്കുന്നതിനോട് യോജിക്കുന്നില്ല. ശബരിമലയിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരെ തടയാൻ കഴിയില്ല. സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തെയാണ് ചോദ്യം ചെയ്യുന്നത്. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്. ഒരു വിഭാഗത്തെ മാത്രം തടയാനാകില്ല. ഭരണഘടന തുല്ല്യത ഉറപ്പുവരുത്തുന്നു-രേഖാ ശർമ്മ വ്യക്തമാക്കി.