നാല് ഹർജികൾ കൂടി
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി കുടുംബമായ താഴമൺ മഠത്തിനു വേണ്ടി തന്ത്രി കണ്ഠരര് രാജീവര് ഹർജി നൽകി. അഡ്വ. മാലിനി പൊതുവാൾ മുഖേനെ നൽകിയ ഹർജിയിൽ കേസ് ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നു. അഖില ഭാരതീയ മലയാളി സംഘ് ജനറൽ സെക്രട്ടറി ഷൈൻ പി. ശശിധർ, കേരളാ ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി സ്വാമി അയ്യപ്പദാസ്, മാതൃസമിതിക്ക് വേണ്ടി ഡോ.ഗീത എന്നിവരുടെ പുന:പരിശോധനാ ഹർജികളും ഇന്നലെ ഫയൽ ചെയ്‌തു. കേസിന്റെ വാദ സമയത്ത് തങ്ങൾ നൽകിയ സത്യവാങ്‌മൂലം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചില്ലെന്ന് മലയാളി സംഘിന്റെ ഹർജിയിൽ പറയുന്നു.