rahul

ന്യൂഡൽഹി: മീ ടു വെളിപ്പെടുത്തലിൽ ബി.സി.സി.ഐ സി.ഇ.ഒ രാഹുൽ ജോഹ്രിയും കുടുങ്ങി. അതിക്രമത്തിന് ഇരയായ യുവതി ആരോപണം ഉന്നയിച്ചതിന്റെ സ്ക്രീൻ ഷോട്ട് എഴുത്തുകാരി ഹർനീഥ് കൗർ ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. യുവതി പേര് വെളിപ്പെടുത്തിയിട്ടില്ല

നേരത്തെ ജോഹ്രി ഒരു സ്ഥാപനത്തിന്റെ സെയിൽസ് വിഭാഗം മേധാവിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. 2016 മുതൽ ബി.സി.സി.ഐ സി.ഇ.ഒയായി പ്രവർത്തിക്കുകയാണ് രാഹുൽ ജോഹ്രി. ഡിസ്കവറി ചാനലിലും ജോലി ചെയ്തിട്ടുണ്ട്. അതേസമയം ലൈംഗികാരോപണം പുറത്തുവന്നതോടെ സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐ ഭരണസമിതി ജോഹ്രിയോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്.നേരത്തേ ശ്രീലങ്കൻ മുൻ നായകൻ അർജുന രണതുംഗയ്ക്കെതിരേയും പേസർ ലസിത് മലിംഗയ്ക്കെതിരേയും ഇത്തരത്തിൽ ലൈംഗീകാരോപണം ഉയർന്നിരുന്നു.