najeeb

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബ് തിരോധാന കേസ് അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ ഡൽഹി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ നേരത്തെ കോടതി അനുവദിച്ചിരുന്നു. നവംബർ 29ന് റിപ്പോർട്ട് കോടതി പരിഗണിക്കും.

അതേസമയം വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ആവർത്തിച്ചു. കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഏജൻസികൾ അന്വേഷണം അട്ടിമറിച്ചതെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ അവർ പറഞ്ഞു.