nsui

ന്യൂഡൽഹി: 'മീ ടൂ' ലൈംഗികാരോപണത്തിൽ കുടുങ്ങിയ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് ഫൈറോസ് ഖാൻ രാജിവച്ചു. ചത്തീസ്ഗഡ് സ്വദേശിയായ എൻ.എസ്.യു.ഐ പ്രവർത്തക കോൺഗ്രസ് നേതൃത്വത്തിന് ജൂണിൽ നൽകിയ പരാതി മീ ടു കാമ്പെയ്നിലൂടെ വീണ്ടും സജീവമായതോടെയാണ് രാജി. ഫൈറോസ് ഖാന്റെ രാജി രാഹുൽ ഗാന്ധി സ്വീകരിച്ചു.

ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് അർദ്ധരാത്രി തന്റെ മുറിയിലേക്ക് വരാൻ ഫൈറോസ് ഖാൻ ആവശ്യപ്പെട്ടു. ഇത് നിരന്തരം തുടർന്നു. വാട്സ് ആപ്പ് മെസേജുകൾ അയച്ചു. തന്റെ സഹോദരിയോടും സുഹൃത്തുക്കളോടും ലൈംഗികാതിക്രമം കാട്ടിയെന്നും വിദ്യാർത്ഥിനി പരാതിയുന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിക്ക് പരാതി നൽകി മാസങ്ങളായിട്ടും നടപടിയുണ്ടാകാത്തതും പരാതി അന്വേഷിക്കാൻ കോൺഗ്രസ് നിയോഗിച്ച മുന്നംഗ കമ്മിറ്റി ഇതുവരെ റിപ്പോർട്ട് നൽകാത്തതും മീ ടു കാമ്പെയ്നിലൂടെ വീണ്ടും ഉയർന്നുവരികയായിരുന്നു.അതിനിടെ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് വിദ്യാർത്ഥിനി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്നാണ് ജമ്മുകാശ്മീർ സ്വദേശിയായ ഫൈറോസ് ഖാന്റെ രാജി. .