maninder
മനീന്ദർ സിംഗ്

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് അഡിഷണൽ സോളിസിറ്റർ ജനറൽ സ്ഥാനം രാജിവച്ചു.
കഴിഞ്ഞ മൂന്നുമാസത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ അഡിഷണൽ സോളിസിറ്റർ ജനറലാണ് മനീന്ദർ സിംഗ്. മുതിർന്ന അഭിഭാഷകരായ സന്ദീപ് സേത്തി, പി.എസ് നരസിംഹ എന്നിവർ നേരത്തെ രാജി വച്ചിരുന്നു.

അഡിഷണൽ സോളിസിറ്റർ ജനറലായിരുന്ന തുഷാർ മേത്ത സോളിസിറ്റർ ജനറലായി നിയമിതനായ ഒക്ടോബർ 10ന് തന്നെയാണ് മനീന്ദർസിംഗ് കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദിന് രാജി നൽകിയതെന്നും ശ്രദ്ധേയം.

2008ൽ മുതിർന്ന അഭിഭാഷക പദവിയിലേക്കുയർന്ന അദ്ദേഹത്തെ എൻ.ഡി.എ സർക്കാ‌ർ അധികാരത്തിൽ വന്ന ശേഷം 2014ലാണ് അഡിഷണൽ സോളിസിറ്റർ ജനറലായി നിയമിച്ചത്. ഈ വർഷം മാർച്ചിൽ കാലാവധി 2020 ജൂൺവരെ നീട്ടിയിരുന്നു.മനീന്ദർ സിംഗ് രാജിവച്ചതോടെ കേന്ദ്രത്തിന് സുപ്രീംകോടതിയിലുള്ള എ.എസ്.ജിമാരുടെ എണ്ണം നാലായി ചുരുങ്ങി.