ന്യൂഡൽഹി: ശബരിമലയിൽ അഹിന്ദുക്കളുടെ പ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ അയ്യപ്പ പ്രചാര സഭ സുപ്രീംകോടതിയെ സമീപിക്കും. 1965ലെ ഹിന്ദുക്ഷേത്രപ്രവേശന ചട്ടത്തിലെ 3 (എ) വകുപ്പ് പ്രകാരം ശബരിമലയിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം. അഹിന്ദുക്കളായവരെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി നടപടി സ്വീകരിക്കണം. മതസൗഹാർദം തകർക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കരുതെന്ന് നിർദ്ദേശിക്കണം എന്നിവയാണ് ഹർജിയിലെ മറ്റുആവശ്യങ്ങൾ.