20181022_145325
പി.എഫ് പെൻഷന്റെ കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്‌കുമാർ ഗാംഗ്‌വാറിന് നിവേദനം നൽകുന്നു

ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻകാരുടെ അവകാശങ്ങൾ അംഗീകരിച്ച കേരള ഹൈക്കോടതിവിധി നടപ്പാക്കാൻ കേന്ദ്ര സർക്കാർ സത്വരനടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്‌കുമാർ ഗാംഗ്‌വാറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കം ഉപേക്ഷിക്കണം. കോടതി ഉത്തരവിൽ നിർദേശിച്ച പ്രകാരം യഥാർത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ നൽകാൻ ഉത്തരവിറക്കണം. തന്റെ സ്വകാര്യ പ്രമേയത്തിന് ലോക് സഭയിൽ മന്ത്രി നൽകിയ ഉറപ്പിന് സമാനമാണ് കോടതി വിധിയെന്നും എം.പി ചൂണ്ടിക്കാട്ടി.

ലോക് സഭയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഉന്നതാധികാര സമിതി ഇ.പി.എഫ് സമഗ്രമായി പരിഷ്‌കരിക്കാൻ പഠനം നടത്തുകയാണ്. ഈ സാഹചര്യത്തിൽ കോടതി ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ നിർദ്ദേശം കമ്മിറ്റി നൽകണം. നിയമപരമായി നിലവിലുള്ള ആനുകൂല്യം ലഭിക്കുവാൻ തൊഴിലാളികൾക്ക് അർഹതയുണ്ട് എന്ന കോടതി ഉത്തരവ് നടപ്പാക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.