jaswant-sinha

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുൻ ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരുമായിരുന്ന യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ അന്വേഷണം ആവശ്യപ്പെട്ട് ഇവർ സി.ബി.ഐക്ക് കത്ത് നൽകിയിരുന്നു. റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നുമാണ് ആവശ്യം. റാഫേൽ വിഷയത്തിൽ മറ്റ് രണ്ട് പൊതുതാത്പര്യ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. റാഫേൽ ഇടപാട് തീരുമാനിച്ചത് എങ്ങനെയാണെന്ന് അറിയിക്കാൻ നേരത്തെ കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.