arun-jaitly

ന്യൂഡൽഹി:ഉപദ്രവകരമല്ലാത്ത ആചാരങ്ങളെ മതവിശ്വാസത്തിനുള്ള ഭരണഘടനാവകാശം കൊണ്ട് സംരക്ഷിക്കണമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. സർക്കാരിന്റെ ഉത്തരവിനേക്കാൾ സമൂഹം അവരുടേതായ പരിഷ്കാരം കൊണ്ടുവരുന്നതാണ് എളുപ്പം. സതി, ബഹുഭാര്യാത്വം ,വിധവാ വിവാഹം എന്നിവയിലെ മാറ്റങ്ങളും സ്വത്തിൽ സ്ത്രീകൾക്ക് തുല്യാവകാശവും അങ്ങനെ കൊണ്ടുവന്നതാണ്.

ജീവിക്കാനും, മതവിശ്വാസത്തിനും പ്രചരണത്തിനും, ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി സ്ഥാപനങ്ങൾ നടത്താനും തുടങ്ങി നിരവധി അവകാശങ്ങൾ ഭരണഘടന നൽകുന്നുണ്ട്. മതാചാരങ്ങളും മതസ്ഥാപനങ്ങളുടെ നിയന്ത്രണവും മാനുഷിക മൂല്യങ്ങൾക്കെതിരല്ലെങ്കിൽ മതവിശ്വാസത്തിനുള്ള ഭരണഘടനാവകാശം കൊണ്ട് സംരക്ഷിക്കണം. ഒരു മൗലികാവകാശത്തിന‌് മറ്റൊന്നിനെ ഇല്ലാതാക്കാനാവില്ല. രാജ്യമാണ് സർക്കാരിനെക്കാളും ഏതൊരു സ്ഥാപനത്തേക്കാളും വലുതെന്നും ജെയ‌്റ്റ‌്‌ലി പറഞ്ഞു.

.