singvi

ന്യൂഡൽഹി:കേരള സർക്കാരിനെ വലിച്ച് താഴെയിടുമെന്ന പ്രസ്താവന ഒരു എം.എൽ.എമാത്രമുള്ള ബി.ജെ.പിക്ക് സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാൻ കഴിയാത്തതിന്റെ നിരാശയിൽ നിന്നുള്ളതാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു. ഭരണഘടനയെ ദുരുപയോഗം ചെയ്യുമെന്ന മുന്നറിയിപ്പാണിത്. നടപ്പാക്കാവുന്ന കാര്യങ്ങളേ കോടതികൾ വിധിക്കാക്കാവൂ എന്ന് ആവശ്യപ്പെട്ട അമിത് ഷാ കോടതികളെ ഉന്നം വയ്ക്കുകയാണ്.

ശബരിമല വിധി പോലെ അയോദ്ധ്യകേസിലും സുപ്രീംകോടതി വിധി നൽകണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെയും സിംഗ്‌വി വിമർശിച്ചു.