ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പോകണമെന്നും വിധി സംസ്ഥാന സർക്കാർ നിർബന്ധമായി നടപ്പാക്കണമെന്നും റിട്ട. സുപ്രീംകോടതി ജഡ്‌ജിയും കേരള ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസുമായ സുജാത വി. മനോഹർ പറഞ്ഞു.
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വിദ്യാസമ്പന്നരുടെ സംസ്ഥാനമാണ് കേരളം. ഭൂരിഭാഗം ജനങ്ങളും പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്നറിയില്ല. ഒരു കൂട്ടം ആളുകൾ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തെ തടഞ്ഞാൽ സർക്കാർ അത് അവസാനിപ്പിക്കണം. പ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചാൽ സംസ്ഥാനം ഉത്തരം പറയേണ്ടിവരും. ഒരു ചെറിയ തീരുമാനം നടപ്പാക്കാനായില്ലെങ്കിൽ സുപ്രീംകോടതിക്കല്ല, സംസ്ഥാനത്തിനാണ് നാണക്കേട്.