amith-shaw-issue-kannanth

ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്‌ഷായുടെ ശരീരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്‌താവന ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. 2014ൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ഒരു പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനെതിരെ മുഖ്യമന്ത്രി നടത്തിയ വ്യക്തിപരമായ പരാമർശം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് അമിത് ഷാ കേരളത്തിൽ നടത്തിയത് ജനവികാരം മനസിലാക്കിയുള്ളപ്രസ്‌താവനയാണ്. അതിൽ കേരള സമൂഹത്തിന്റെ വികാരം പ്രതിഫലിച്ചിരുന്നു. സർക്കാരിനെ വലിച്ചു താഴെ ഇടുമെന്നല്ല, ജനങ്ങൾ താഴെ ഇറക്കുമെന്നാണ് അമിത് ഷാ ഉദ്യേശിച്ചത്. പരിഭാഷയിൽ പിഴവു പറ്റിയിരുന്നു. അമിത് ഷായുടെ ശരീരത്തെക്കുറിച്ചുള്ള പരാമർശം എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നടത്തിയതെന്ന് വ്യക്തമാക്കണം. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ അദ്ധ്യക്ഷനാണ് അമിത്ഷാ. 19 സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മന്ത്രി ഒഴിഞ്ഞു മാറി.