shaji
shaji

ന്യൂഡൽഹി: ഗോവയിൽ നടക്കുന്ന 49-ാമത് ഇന്ത്യൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രശസ്‌ത സംവിധായകൻ ഷാജി എൻ. കരുൺ സംവിധാനം ചെയ്‌ത ഒാള് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ആറ് മലയാള സിനിമകൾ അടക്കം 26 ചിത്രങ്ങളുണ്ട് ഇന്ത്യൻ പനോരമയിൽ. നോൺ ഫീച്ചർ വിഭാഗത്തിൽ മൂന്ന് മലയാള ചിത്രങ്ങളുണ്ട്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ 20 മുതൽ 26 വരെയാണ് മേള.

ഭയാനകം (ജയരാജ്), മക്കാന (റഹീം ഖാദർ), പൂമരം (എബ്രിഡ് ഷൈൻ), സുഡാനി ഫ്രം നൈജീരിയ (സക്കറിയ), ഇ.മ.യൗ (ലിജോ പെല്ലിശ്ശേരി) എന്നിവയാണ് ഇന്ത്യൻ പനോരമയിലെ മറ്റു മലയാള ചിത്രങ്ങൾ. നോൺഫീച്ചർ വിഭാഗത്തിൽ സ്വാർഡ് ഒഫ് ലിബർട്ടി( ഷൈനി ജേക്കബ് ബഞ്ചമിൻ), മിഡ്‌നൈറ്റ് റൺ( രമ്യാ രാജ്), ലാസ്യം (വിനോദ് മങ്കര) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മറാഠി സിനിമയായ ഖർവാസ് ആണ് ഈ വിഭാഗത്തിലെ ഒാപ്പണിംഗ് ചിത്രം. രാഹുൽ രാവൈൽ അദ്ധ്യക്ഷനായ ഫീച്ചർ ഫിലിം ജൂറിയിൽ സംവിധായകൻ മേജർ രവി, മാദ്ധ്യമ പ്രവർത്തകൻ കെ.ജി. സുരേഷ് എന്നിവർ അംഗങ്ങളാണ്. സംവിധായകൻ വിനോദ് ഗനത്ര അദ്ധ്യക്ഷനായ നോൺ ഫീച്ചർ ഫിലിം ജൂറിയിൽ മലയാളികളായ സംവിധായിക പാർവതി മേനോൻ, മാദ്ധ്യമ പ്രവർത്തകൻ പത്മരാജ് നായർ എന്നിവരുമുണ്ട്.