ഉദയംപേരൂർ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഉദയംപേരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും കുടുംബസംഗമവും നടത്തി. നടക്കാവ് പെൻഷൻ ഭവനിൽ കൂടിയ യോഗം ജില്ലാ ട്രഷറർ ടി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി.എസ്. അമ്മിണി അദ്ധ്യക്ഷത വഹിച്ചു . ആരോഗ്യ പരിപാലനം ആയൂർവേദത്തിലൂടെ എന്ന വിഷയത്തിൽ പുതിയകാവ് ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ. ടി.പി സരസ ക്ലാസെടുത്തു. എം.ബി. ജയപ്രകാശ്, ടി.ആർ. മണി, ഇ.കെ. രുഗ്മിണി, പി.എം. പുരുഷോത്തമൻ, എൻ.ബി. ശശിധരൻ എന്നിവർ സംസാരിച്ചു.