camera

ആലുവ: ഉളിയന്നൂർ ദ്വീപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ഥാപിച്ച 42 സി.സി ടി.വി കാമറകളുടെ സ്വിച്ച് ഒൺ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് നിർവഹിച്ചു. ആലുവ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, ബ്ള്ക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭദ്രാദേവി, കെ.എ. അബ്ദുള്ള, ആലുവ സി.ഐ വിശാൽ ജോൺസൺ, എസ്.ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് കബീർ, മുഹമ്മദ് ബഷീർ, ജെർട്ടീന ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

ഉളിയന്നൂർ പാലം മുതൽ തെക്ക് - പടിഞ്ഞാറ് പുഴയോരം വരെയുള്ള സ്ഥലങ്ങളിലായിട്ടാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. വഴിയോരങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മോഷണങ്ങൾ തടയുന്നതും ലക്ഷ്യമിട്ടാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പൊതുജനങ്ങളിൽ നിന്നും പണം ശേഖരിച്ച് കാമറകൾ സ്ഥാപിച്ചത്.