mvpa33

മൂവാറ്റുപുഴ : മേള ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഈ വർഷത്തെ പ്രഥമ പരിപാടിയായി അവതരിപ്പിക്കപ്പെട്ട ചലച്ചിത്ര ഗാനങ്ങളിലൂടെയൊരു രാഗസഞ്ചാരം  ശ്രദ്ധേയമായി. കർണാടകസംഗീതത്തിലെ കൃതികളേയും മലയാള ചലച്ചിത്രഗാനങ്ങളേയും കോർത്തിണക്കി അവതരിപ്പിച്ച രാഗസഞ്ചാരത്തിലൂടെ കെ. ജെ. ചക്രപാണി പ്രേക്ഷകഹൃദയം കവർന്നു. സംഗീത സംവിധായകർ ഒരേ രാഗത്തെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ വിവിധ ഗാനങ്ങൾ ഒന്നിന് പിറകേ ഒന്നായി ചക്രപാണി പാടി സദസിനെ വിസ്മയിപ്പിച്ചു.

ഉദ്ഘാടനം സംഗീത സംവിധായകൻ ബിജിബാൽ നിർവഹിച്ചു. പ്രസിഡന്റ് എസ്. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എം. ഏലിയാസ്, വൈസ് പ്രസിഡന്റ് വി. എ. കുഞ്ഞുമൈതീൻ, ജോയിന്റ് സെക്രട്ടറി അഡ്വ. അജിത് എം. എസ്., വോയ്‌സ് ഓഫ് മേള ചീഫ് എഡിറ്റർ പി. എ. സമീർ, ഡി. കെ. എസ്. കർത്താ, അജ്മൽ സി. എസ്., രഞ്ജിത് പി. കല്ലൂർ, അഡ്വ. ജോണി ജോർജ്ജ് എന്നിവർ സംസാരിച്ചു. ബിജിബാലിന് മേളയുടെ ഉപഹാരം മോഹൻദാസ്  സമ്മാനിച്ചു. കെ. ജെ. ചക്രപാണിയെ പി. എം. ഏലിയാസ് പൊന്നാട അണിയിച്ച് ആദരിച്ചു. മേള അംഗങ്ങളുടെ കുട്ടികളിൽ എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള സർട്ടിഫിക്കറ്റും കാഷ് അവാർഡും യോഗത്തിൽ ബിജിബാൽ നൽകി.