കൊച്ചി: 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന സിനിമയുടെ ക്ളൈമാക്സ് കലാഭവൻ മണിയുടെ മരണത്തെക്കുറിച്ചുള്ള തന്റെ വ്യാഖാനമാണെന്ന് സംവിധായകൻ വിനയൻ. ഇതുതന്നെയാണ് കഴിഞ്ഞ ദിവസം സി.ബി.ഐയുടെ ഓഫീസിൽ ചെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതും. രണ്ടരവർഷമായിട്ടും മണിയുടെ മരണത്തെ കുറിച്ചുള്ള കേസ് ഫയൽ സി.ബി.ഐ അവസാനിപ്പിക്കാത്തത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന സിനിമയുടെ വിജയം പങ്കുവയ്ക്കാനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന കാര്യം ആലോചിക്കുന്നുണ്ട് - വിനയൻ
സിനിമ കണ്ടിറങ്ങുന്നവർ കരഞ്ഞുകെട്ടിപ്പിടിച്ചാണ് തന്നെ അഭിനന്ദിക്കുന്നത് - സെന്തിൽ കൃഷ്ണ (കലാഭവൻ മണിയായി വേഷമിട്ട നടൻ ).
നിങ്ങളും ജീവിതത്തിൽ ഇങ്ങനെയാണോ എന്ന പ്രേക്ഷകരുടെ ചോദ്യം തന്റെ കഥാപാത്രത്തിന് കിട്ടിയ അംഗീകാരം - നടി ഹണി റോസ്
മണിയുടെ അച്ഛന്റെ വേഷം അവതരിപ്പിക്കുമ്പോൾ ശാരീരികമായി ഒരുപാട് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. അത് അന്ധവിശ്വാസമായി കേൾക്കുന്നവർ കരുതും. - നടൻ സലിംകുമാർ