മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം സ്കൂളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികളുടെ ശേഖരണം ആരംഭിച്ചു. പ്ലാസ്റ്റിക്ക് മലിനീകരണത്തെക്കുറിച്ചും ശാസ്ത്രീയ സംസ്‌കരണത്തെക്കുറിച്ചും വിദ്യാർത്ഥികളിലും രക്ഷകർത്താക്കളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പദ്ധതി. കുപ്പികൾ സ്‌കൂളിൽ സ്ഥാപിച്ചുട്ടുള്ള പെട്ടികളിൽ ശേഖരിക്കും. ഇവ ശാസ്ത്രീയ സംസ്‌കരണം നടത്തുന്നവർക്ക് കൈമാറും.രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി മെമ്പർ സീനത്ത് അസിസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇ.എം. സൽമത്ത്, എം.എ. ഫാറൂഖ് , മുഹമ്മദ് കുട്ടി, ഷഹനാസ് വി.എം, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.