കൊച്ചി: പന്തളത്തു നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ശബരിമല സംരക്ഷണ യാത്ര ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കും. എൻ.ഡി.എ സംസ്ഥാന ചെയർമാൻ പി.എസ്. ശ്രീധരൻ പിള്ള, കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവർ നയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധികളെ സന്ദർശിച്ച ശേഷം ഉദ്‌ഘാടനം സമ്മേളനം നടക്കും. ബി.ജെ.പി തമിഴ്നാട് ഘടകം പ്രസിഡന്റ് ഡോ. തമിഴ് സുന്ദർരാജൻ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളെത്തും. ആദ്യ ദിവസത്തെ പദയാത്ര അടൂരിൽ സമാപിക്കും.
11ന് നൂറനാട്ടു നിന്ന് തുടങ്ങി കായംകുളത്തും, 12 ന് ചവറയിൽ നിന്ന് കൊല്ലത്തും, 13 ന് കൊല്ലത്തു നിന്ന് കൊട്ടിയത്തും, 14 ന് ആറ്റിങ്ങലിൽ നിന്ന് കഴക്കൂട്ടത്തും അവസാനിക്കും. 15 ന് പട്ടത്തു നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചിൽ അരലക്ഷം പേർ പങ്കെടുക്കും.