amrita
Amrita Vishwa Vidyapeetham

കൊച്ചി: ഗോത്രവിഭാഗത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, കമ്പ്യൂട്ടർ സാക്ഷരത എന്നിവയിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് കേന്ദ്ര ഗോത്രവർഗ മന്ത്രാലയത്തിന്റെ എക്‌സ്‌ലൻസ് അവാർഡ് അമൃത വിശ്വവിദ്യാപീഠത്തിന് ലഭിച്ചു. ഇന്ത്യയിലെ പിന്നാക്കാവസ്ഥയിലുള്ള 101 ഗ്രാമങ്ങൾ ദത്തെടുത്ത്, ഗ്രാമീണരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അമൃത വിശ്വവിദ്യാപീഠം സർവകലാശാല യു.എന്നിന്റെ ആഗോള സുസ്ഥിര വികസന പദ്ധതിയോട് ചേർന്ന് പോകുന്നതാണെന്ന് മന്ത്രലയം വിലയിരുത്തി.

അടുത്ത ലക്ഷ്യം ഗോത്ര വർഗക്കാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ദന്തപരിപാലനം, പോഷകാഹാരക്കുറവ്, ഡിജിറ്റൽ സുരക്ഷ, ഗർഭകാല ആരോഗ്യപരിരക്ഷ, വാക്‌സിനേഷൻ തുടങ്ങി വിവിധ വിഷയങ്ങളിൽ ബോധവത്കരണം നടത്തുകയാണെന്ന് അമൃത സെന്റർ ഫോർ റിസർച്ച് വിഭാഗം (അമൃത ക്രിയേറ്റ്) ഡയറക്‌ടർ ഡോ. പ്രേമ നെടുങ്ങാടി പറഞ്ഞു.