പെരുമ്പാവൂർ: പ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ പെരുമ്പാവൂർ റോട്ടറി ക്ലബിന്റെയും റസിഡന്റ്‌സ് അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു. സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷൻ മേഖലാ പ്രസിഡന്റ് അഡ്വ. എൻ.സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പൊലീസ്, ഫയർഫോഴ്സ്, എക്‌സൈസ്, റവന്യു, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ആംബുലൻസ്, ടിപ്പർ, ലോറി, സന്നദ്ധ സംഘടനാ പ്രവർത്തകരെയും മന്ത്രി മെമന്റോ നൽകി ആദരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പോലീസ് മേധാവി രാഹുൽ ആർ. നായർ , ഡിവൈ.എസ്.പി ജി. വേണു, സി.ഐ. ബൈജു പൗലോസ്, ഫയർസ്റ്റേഷൻ ഓഫീസർ ലാൽജി, പി.എം. സലീം, എം.എ. ഷാജി, എസ്. ഷറഫ്, കെ.ഇ. നൗഷാദ്, ജി. ജയപാൽ, എജി എബ്രഹാം, തഹസിൽദാർ സാബു കെ. ഐസക്, പി.കെ. സുരേന്ദ്രൻ, പി.എസ്. സുബ്രഹ്മണ്യൻ, എസ്. മോഹനൻ, ജോൺ ജേക്കബ്, ജോസ് ചാക്കോ, മനോജ് മൂത്തേടൻ, എസ്. വി. ദിനേശ്, ജോർജ് കിഴക്കുമശേരി, സണ്ണി തുരുത്തിയിൽ എന്നിവർ സംസാരിച്ചു.