കൊച്ചി: കോതമംഗലം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാധനസഹായമായി 51 പേർക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. കഴിഞ്ഞ മാസം 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുവരെ 2836 പേർക്കായി അഞ്ചുകോടി എട്ടുലക്ഷം രൂപ മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി അനുവദിച്ചു. അർഹരായവരുടെ പേര്, വിവരങ്ങൾ അതത് വില്ലേജ് ഓഫീസുകളിൽ നിന്ന് അറിയിക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം ലഭ്യമാകുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ എം.എൽ.എ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.