ravi
കേരള ഹിന്ദു സാംബവർ സമാജം വളയൻചിറങ്ങര ശാഖയുടെ ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.എ. രവീന്ദ്രൻ നിർവഹിക്കുന്നു.

പെരുമ്പാവൂർ: കേരള ഹിന്ദു സാംബവർ സമാജം വളയൻചിറങ്ങര ശാഖയുടെ ഓഫീസ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.എ. രവീന്ദ്രൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സമാജം ജില്ലാ സെക്രട്ടറി അയ്യപ്പൻകുട്ടി കാവനാൽ, ജില്ലാ കാര്യദർശി ശിവൻ എടത്തല, താലൂക്ക് സെക്രട്ടറി സി.എസ്. ശിവപ്രകാശ്, യുവജന സമാജം കോ ഓർഡിനേറ്റർ അരുൺ കെ. ഭാസ്‌കർ, വനിതാസമാജം പ്രതിനിധി എം.കെ. സുഭദ്ര, വിദ്യാർത്ഥി പ്രതിനിധി എസ്.എം. അശ്വതി, ഖജാൻജി ടി.ജി. വിനോദ് എന്നിവർ സംസാരിച്ചു.