പെരുമ്പാവൂർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ സ്‌പെഷ്യൽ കൺവെൻഷനും കുന്നത്തുനാട് താലൂക്ക് ഓഫീസ് ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി. രാജു അദ്ധ്യക്ഷത വഹിക്കും. വി.പി. സജീന്ദ്രൻ എം.എൽഎ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, തൈക്കൽ സത്താർ, എം.എം. യൂസഫ്, കെ.കെ. അഷറഫ്, സക്കീർ ഹുസൈൻ, എൻ.സി. മോഹനൻ, സതി ജയകൃഷ്ണൻ, ബെന്നി ജോസഫ്, രാജേഷ് കാവുങ്കൽ, എൻ. ഷീജീർ, സെബാസ്റ്റ്യൻ അയ്യമ്പുഴ തുടങ്ങിയവർ സംസാരിക്കും.