mvpa-45
മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മി​റ്റിയുടെ അഭിമുഖത്തിൽ കല്ലൂർക്കാട് ബി ആർ സിയിൽ ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കൾക്ക് നടത്തിയ നിയമബോധവത്കരണ ക്ലാസ് അഡീഷണൽ ജില്ലാജഡ്ജി കെ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയുന്നു.കെ.എസ് റഷീദ, ജിമ്മി ജോസ്, ബെറ്റി എം.ഐ ,അഡ്വ:ജിറ്റി അഗസ്റ്റിൻ എന്നിവർ സമീപം

മൂവാറ്റുപുഴ: ഭിന്നശേഷിയുള്ളവരുടെ രക്ഷിതാക്കൾക്കായി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സർവശിക്ഷാ അഭിയാൻ ബി.ആർ. സി കല്ലൂർക്കാട് വച്ചു നിയമബോധവത്കരണക്ലാസ് നടത്തി. അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.എസ് റഷീദ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ജിമ്മി ജോസ്, ബെറ്റി എം.ഐ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ജിറ്റി അഗസ്റ്റിൻ നിയമബോധവത്കരണ ക്ലാസ് നയിച്ചു.