pampakuda
പാമ്പാക്കുട ഗവ.ഹൈസ്കൂളിൽ നടന്ന പോസ്റ്റൽ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ എഴുതിയ കത്ത് പോസ്റ്റ്മാൻ പി.വി.മോഹനൻ ഏറ്റു വാങ്ങുന്നു.

പിറവം: ദേശീയ പോസ്റ്റൽ ദിനാചരണത്തിന്റെ ഭാഗമായി പാമ്പാക്കുട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പോസ്റ്റൽ ദിനം ആചരിച്ചു. സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ദിനാചരണം പാമ്പാക്കുട ചീഫ് പോസ്റ്റ് മാസ്റ്റർ കെ.ജി. ബാബു ഉദ്ഘാടനം ചെയ്തു. പാമ്പാക്കുട പോസ്റ്റ് ഓഫീസിലെ സീനിയർ ഓഫീസർ നീതു കൃഷ്ണ പോസ്റ്റൽ വകുപ്പിന്റെ സേവനങ്ങൾ പരിചയപ്പെടുത്തി.

ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഏർപ്പെടുത്തിയ പോസ്റ്റുമാനൊരു കത്ത് പരിപാടിയിൽ കുട്ടികൾ തങ്ങളുടെ പോസ്റ്റൽ അനുഭവങ്ങളും തപാൽ വകുപ്പിനുള്ള ആശംസകളും എഴുതി പോസ്റ്റുമാൻ പി.വി. മോഹനന് കൈമാറിയ കത്ത് വേദിയിൽ വായിച്ചു. വിദ്യാർത്ഥികൾക്ക് നടത്തിയ കത്തെഴുത്ത് മത്സരത്തിൽ വിദ്യാർത്ഥികളിൽ നിന്നു തന്നെ കണ്ടെത്തിയ പോസ്റ്റുമാൻമാർ മേൽവിലാസത്തിലുള്ളവർക്ക് കത്തുകൾ കൈമാറിയത് രസകരമായ അനുഭവമായി. ഹെഡ്മാസ്റ്റർ ടി. രാജൻ, സാമൂഹ്യ ശാസ്ത്ര കൺവീനർ എം. ദീപു എന്നിവർ പ്രസംഗിച്ചു.