തൃപ്പൂണിത്തുറ: ഗവ. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി തൃപ്പൂണിത്തുറ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം അഡ്വ. എം. സ്വരാജ് എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ചന്ദ്രികാദേവി അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ ഒ.വി.സലിം, കൗൺസിലർ വി.ആർ.വിജയകുമാർ, എ.ഇ.ഒ അജിത്പ്രസാദ്, ജോർജ് ബാസ്റ്റിൻ, പ്രിൻസിപ്പൽ ഷീല.പി.പി, ഹെഡ്മിസ്ട്രസ് എ. ആരിഫ, പി.ടി.എ പ്രസിഡന്റ് കെ.എൻ. രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.