mookambi-temple-2018-
പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നടി ഗായത്രി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. നൃത്ത സംഗീതോത്സവം നടി ഗായത്രി ഉദ്ഘാടനം ചെയ്തു. ദേവസ്വം ഓഫീസർ പുഷ്പലത, ജി. ജയശങ്കർ, കണ്ണൻ ജി.നാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് പോണേക്കര നാട്യശാല സ്കൂൾ ഒഫ് ഡാൻസിന്റെ നൃത്തശില്പം അരങ്ങേറി.

 ഇന്ന് വൈകിട്ട് ഭക്തിഗാനസുധ, നൃത്തനൃത്ത്യങ്ങൾ.  നാളെ വൈകിട്ട് സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് സംഗീതസദസ്.  13 ന് വൈകിട്ട് വയലിൻ സോളോ, സംഗീതക്കച്ചേരി, നൃത്തനൃത്ത്യങ്ങൾ.  14ന് മോഹിനിയാട്ടം  15ന് വൈകിട്ട് സംഗീതക്കച്ചേരി തുടർന്ന് വയലിൻസോളോ, നൃത്തനൃത്യങ്ങൾ. 16ന് വൈകീട്ട് പൂജവെയ്പ്പ് ,സംഗീതക്കച്ചേരി.  17 ന് വൈകിട്ട് വയലിൻ സോളോ,കുടുക്ക വീണക്കച്ചേരി, ഗാനാഞ്ജലി. 18 ന് രാവിലെ സംഗീതോത്സവം. രാത്രി പറവൂർ അമൃതവാണിയുടെ നൃത്തസമന്വയം. വിജയദശമി ദിനമായ 19ന് രാവിലെ പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം,വൈകിട്ട് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതക്കച്ചേരി, ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോ.