മൂവാറ്റുപുഴ: ശരണമന്ത്രങ്ങളുയർത്തി ആയിരങ്ങൾ അണിനിരന്ന നാമജപയാത്ര മൂവാറ്റുപുഴയിൽ പ്രതിഷേധക്കടലായി മാറി. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പുഴക്കരക്കാവ് ദേവീക്ഷേത്രസന്നിധിയിൽ തന്ത്രികുടുംബാംഗം ആശാഅന്തർജനം ദീപംതെളിച്ചു. തുടർന്ന് ശബരിമല മുൻമേൽശാന്തി എ.ആർ. രാമൻനമ്പൂതിരി നാമജപയാത്ര ഉദ്ഘാടനം ചെയ്തു. ദേവിസന്നിധിയിൽ നിന്നാരംഭിച്ച പ്രതിഷേധയാത്രയിൽ സ്ത്രീകളടങ്ങുന്ന നൂറുകണക്കിന് ഭക്തജനങ്ങൾ റോഡ് നിറഞ്ഞ് അണിനിരന്നു. പി.ഒ ജംഗ്ഷൻ കച്ചേരിത്താഴം നെഹ്‌റുപാർക്ക് വഴി വെള്ളൂർക്കുന്നം ക്ഷേത്രമൈതാനിയിൽ സമാപിച്ചു. തുടർന്നുനടന്ന പ്രതിഷേധസമ്മേളനം തന്ത്രികുടുംബാംഗം ആശാ അന്തർജനം ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചെയർമാനും താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റുമായ ആർ. ശ്യാംദാസ്, വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാർ, മുൻ എം.എൽ.എ ജോണി നെല്ലൂർ, പി.എൻ. പ്രഭ, എൻ. ശിവദാസൻ നമ്പൂതിരി, പി.സി. അജയഘോഷ്, കെ.കെ. ദിനേശ്, ടി.കെ. നന്ദനൻ, പി.എ. അജികുമാർ, വി.പി. സജീവ്, കെ.സി. സുനിൽകുമാർ, ടി. ചന്ദ്രൻ, കൃഷ്ണമൂർത്തി, മനോജ്കുമാർ ആനിക്കാട് ഇല്ലം, എം.കെ. കുഞ്ഞോൽ , എ.എസ്. വിജുമോൻ, അഡ്വ. പി. പ്രേംചന്ദ്, ബിന്ദുസുരേഷ്, ടി.കെ. രാജൻ, ഹേമലത രാജൻ, ടി.ആർ. പ്രസാദ്, എൻ.ശ്രീദേവി, പി.എസ്. ബിജീഷ്, ശ്രീജിത്ത്, എസ്. സന്തോഷ് എന്നിവർ സംസാരിച്ചു.
..