മൂവാറ്റുപുഴ: മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാർത്ഥം നടന്ന കാൽനട പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി.എം.ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തി. ജാഥാക്യാപ്ടൻ പി.കെ.ബാബുരാജ്, വൈസ് ക്യാപ്ടൻ ജോളി പൊട്ടയ്ക്കൽ, ഇ.കെ. സുരേഷ്, കെ.എ. സനീർ, സീന ബോസ്, കെ.എ. നവാസ്, വി.കെ. മണി, പി.പി. മീരാൻ എന്നിവർ പ്രസംഗിച്ചു.