മൂവാററുപുഴ: ദേശീയ തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റാഫീസ് സന്ദർശിച്ചു. നിരന്തരം വാഹനാപകടവും അപകടമരണവും നടക്കുന്ന എം.സി റോഡിലെ ഈസ്റ്റ് മാറാടി പ്രദേശത്തെ റോഡിൽ വേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ വേണമെന്നും റോഡിന്റെ നിർമ്മാണത്തിൽ അപാകതകളുണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കാനുള്ള നടപടികളും ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് വിദ്യാർത്ഥികൾ 101 കത്തുകൾ അയച്ചു. പോസ്റ്റ് മാസ്റ്റർ അനിൽകുമാർ, പ്രിൻസിപ്പൽ റോണി മാത്യു, ഡോ.അബിതാ രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, വിനോദ് ഇ.ആർ, കൃഷ്ണപിയ, സനിക സജി, എൽസൺ കെ റോയി, അർജുൻ റജി തുടങ്ങിയവർ പങ്കെടുത്തു.