files
രാമമംഗലം പഞ്ചായത്ത് ആറാം വാർഡിലെ നവീകരിച്ച തൊണ്ണംകുഴിപ്പടി -കിഴിമുറിക്കാവ് റോഡിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എം.പി.നിർവഹിക്കുന്നു പ്രസിഡന്റ് കെ.എ. മിനി കുമാരി, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ജില്ലാ പഞ്ചായത്തംഗം കെ.എൻ.സുഗതൻ, ഗ്രാമ പഞ്ചായത്തംഗം എൻ.ആർ ശ്രീനിവാസൻ , ജിൻസ് പെരിയപ്പുറം ,സിന്ധു രവി എന്നിവർ സമീപം.

പിറവം: രാമമംഗലം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ തൊണ്ണംകുഴിപ്പടി -കിഴുമുറിക്കാവ് റോഡ് സഞ്ചാരയോഗ്യമാക്കി. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ചാണ് തൊണ്ണൂറുമീറ്റർ വരുന്ന ഈ റോഡ് കോൺക്രീറ്റ് ചെയ്തത്. ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എ. മിനികുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. സുരേഷ്‌കുമാർ, വാർഡ് അംഗം എൻ.ആർ. ശ്രീനിവാസൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു രവി, അംഗങ്ങളായ പി.സി. ജോയി, ബീനാതമ്പി, ശോഭന ശിവരാജൻ, പിറവം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിൻസ് പെരിയപ്പുറം, സി.സി. രാജു, ടി.കെ. അലക്സാണ്ടർ, എം.പി. ജോയി, ഫാ. ഏലിയാസ്, നിർമ്മാണ സമിതി കൺവീനർ എം.വി. പൗലോസ്, ചെയർമാൻ ടി.കെ. ബേബി എന്നിവർ പ്രസംഗിച്ചു.

നെട്ടുപ്പാടം, അന്ത്യാൽ കവലകളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും: ജോസ് കെ.മാണി

ഗ്രാമ പഞ്ചായത്തിലെ നെട്ടുപ്പാടം, അന്ത്യാൽ കവലകളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. ഇതിനായുള്ള ഫണ്ട് എം.പി ഫണ്ടിൽ നിന്ന് അനുവദിക്കും. തൊണ്ണാംകുഴിപ്പടി - കിഴുമുറിക്കാവ് റോഡിന്റെ ബാക്കി ഭാഗത്തിന്റെ നവീകരണത്തിനും ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.