മൂവാറ്റുപുഴ : റാഫേൽ -ബ്രുവറി ഡിസ്റ്റിലറി അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക ,എക് സൈസ് മന്ത്രി രാജിവെക്കുക,ശബരിമല വിശ്വാസിയുടെ താത്പര്യം സംരക്ഷിക്കുക പെട്രോൾ ഡീസൽ വില വർദ്ധനവ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുവാറ്റുപുഴയിൽ എക്സൈസ് - പോസ്റ്റോഫീസുകളിലേക്ക് മാർച്ച് നടത്തി. നെഹ്‌റു പാർക്കിൽ നിന്നാരംഭിച്ച മാർച്ച് കേന്ദ്ര-സംസ്ഥാന ഓഫീസുകൾക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. ജോണി നെല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.എം. അബ്ദുൾ മജീദ്, ജോയി മാളിയേക്കൽ, വിൻസെന്റ് ജോസഫ്, പായിപ്ര കൃഷ്ണൻ, അഡ്വ. എൻ. രമേശ് തുടങ്ങിയവർ സംസാരിച്ചു.