നെടുമ്പാശേരി: പ്രളയ ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പൂർണമായും വിതരണം ചെയ്യുക, വ്യാജരേഖ ചമച്ച് ദുരിതബാധിതർക്കുള്ള സഹായധനം തട്ടിയെടുത്ത അംഗൻവാടി ടീച്ചർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കുന്നുകര മണ്ഡലം കമ്മിറ്റി കുന്നുകര വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജെ. ജോബി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, എം.എ. അബ്ദുൾ ജബ്ബാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനിൽ ആർ. നായർ, ടി.കെ. താഹിർ, മെയ് വി. ജോയ്, മുഹമ്മദ് റാസ, മെവിൻ ജോയ്, എം.എ. സുധീർ, സി.എ. സെയ്തുമുഹമ്മദ്, പി.പി. സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.