മൂവാറ്റുപുഴ: കാലവർഷത്തിൽ തകർന്ന എം.സി.റോഡ് നവീകരണത്തിന് തുടക്കമായി. മൂവാറ്റുപുഴയിൽ നിന്നാരംഭിച്ച് പെരുമ്പാവൂർ വല്ലം വരെയുള്ള 21കിലോമീറ്റർ വരുന്ന റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 15 കോടി രൂപ അനുവദിച്ചത്. ഇ.കെ.കെ.കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല. റോഡ്ബിഎം ബിസി നിലവാരത്തിൽ ടാർ ചെയ്ത് ദിശാ ബോർഡുകളും റിഫ്‌ളക്ടർ ലൈറ്റുകളും സ്ഥാപിക്കും. സ്ഥിരമായി റോഡ് തകരുന്ന മൂവാറ്റുപുഴ പുളിഞ്ചോട് മീൻമാർക്കറ്റിന് സമീപം ടൈൽ വിരിക്കും. പുളിഞ്ചോട് ജംഗ്ഷൻ മുതൽ ചാരീസ് ആശുപത്രിയുടെ ഭാഗം വരെയുള്ള 350മീറ്ററും ടൈൽ വിരിച്ച് മനോഹരമാക്കും.
പതിറ്റാണ്ടുകൾക്കുമുമ്പ് കെ.എസ്.ടി.പി നിർമ്മിച്ച റോഡ് പലസ്ഥലങ്ങളിലും തകർന്ന് കിടക്കുകയാണ്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പേ തന്നെ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് എൽദോഎബ്രഹാം എം.എൽ.എ പറഞ്ഞു.
.........