പെരുമ്പാവൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ പ്രതിനിധി സമ്മേളനം പെരുമ്പാവൂർ എസ്.എൻ.ഡി.പി ഹാളിൽ സംസ്ഥാന പ്രസിഡന്റ് വി.എസ്. സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ടി. ലാൻസൺ ചെമ്മാശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. വേണുഗോപാൽ, ജില്ലാ ജോ. സെക്രട്ടറിമാരായ പോലച്ചൻ വറീത്, കെ.എ. പൗലോസ്, ജില്ലാ പ്രസിഡന്റ് സി.ടി. ലാൻസൺ, ജില്ലാ സെക്രട്ടറി ടി.എസ്. അജിത്കുമാർ, ട്രഷറർ ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.