പെരുമ്പാവൂർ: സമൂഹം പരിപാലിച്ചു പോരുന്ന കുടുംബബന്ധങ്ങളും മാനവിക മൂല്യങ്ങളും ദുർബലപ്പെടാൻ ഇടയാകുന്നത് ആശങ്കാജനകമാണെന്നും ഇതിനെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രതികരിക്കാൻ തയ്യാറാകണമെന്നും സലാഹുദ്ദീൻ മദനി അഭിപ്രായപ്പെട്ടു. വിരമിച്ച അറബിക് അദ്ധ്യാപകരുടെ ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്. ഹംസ, സി. അബ്ദുൽ അസീസ് , ഹംസ , എൻ.എ. സലിം ഫാറൂഖി, എൻ.പി. അബ്ദുസലാം, കെ.എം. സിദ്ദീഖ്, പ്രൊഫ. വി.കെ. അബ്ദുൽ റഹ്മാൻ, വി.എം. സൈനുദ്ദീൻ, ടി.വി. പരീത്, സി.ടി. കുഞ്ഞാമു, കെ.എം.അലിയാർ, എം.കെ. അബൂബക്കർ ഫാറൂഖി , റഹീം ഫാറൂഖി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എം. സലാഹുദ്ദീൻ മദനി (പ്രസിഡന്റ്), എൻ.എ. സലിം ഫാറൂഖി (വർക്കിംഗ് പ്രസിഡന്റ്), വി.കെ. അബ്ദുൽ റഹ്മാൻ, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഹാജറ എടവനക്കാട്, എൻ.പി അബ്ദു സലാം, കെ.എം. സിദ്ദീഖ്, പി.എ. അബ്ദുൽ റഹ്മാൻ ഹാജി, (വൈസ് പ്രസിഡന്റുമാർ), എം.കെ. അബൂബക്കർ ഫാറൂഖി (ജനറൽ സെക്രട്ടറി) , ടി.വി. പരീത് (വർക്കിംഗ് ജനറൽ സെക്രട്ടറി), വി.എം. സൈനുദ്ദീൻ, റഹീം ഫാറൂഖി, എം.കെ. അലിയാർ, കെ.ഇ. പരീത്, സി.എ. ജമീല, സുബൈദ ടി.എച്ച്.(സെക്രട്ടറി), കെ.എം. അലിയാർ നേര്യമംഗലം (ട്രഷറർ) , കെ. പി. യൂസഫ്, ഇ.എച്ച്. ഉമർ, എ.കെ. ബഷീർ, റഫീഖ് കൊച്ചി, എസ്.പി. ജമീല, എ.എം. നഫീസ, സൈദുപിള്ള, നഫീസ ചെറായി ( എക്‌സി. മെമ്പേഴ്‌സ് ) എന്നിവരെ തിരഞ്ഞെടുത്തു.