തൃക്കാക്കര : കാക്കനാട് സീ - പോർട്ട് എയർ പോർട്ട് റോഡിൽ വാഹനാപകടത്തിൽ കാക്കനാട് വാഴക്കാല കാട്ടിപ്പറമ്പിൽ വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ ജിൻഷാ ടി.സി (39 ) മരിച്ചു. ഇന്നലെ വൈകീട്ട് ഏഴിനായിരുന്നു അപകടം.
കളമശേരി ഭാഗത്തുനിന്ന് വന്ന കണ്ടെയ്‌നർ ലോറി ജിൻഷയുടെ സ്കൂട്ടറിന് പിന്നിൽ ഇടിച്ചു. തെറിച്ചുവീണ യുവതിയുടെ ദേഹത്ത് ലോറി കയറിയിറങ്ങി. കങ്ങരപ്പടിയിലുള്ള സഹോദരിയുടെ വീട്ടിൽ പോയി കാക്കനാട്ടേക്ക് വരുകയായിരുന്നു ജിൻഷാ .ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ലോറിയിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു.
ജിൻഷയുടെ ഭർത്താവിന് ഗൾഫിലാണ് ജോലി. ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്.