മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ബാലികാദിനാചരണ യോഗം ഹെഡ് മിസ്ട്രസ് എ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു. സി.എൻ. കുഞ്ഞുമോൾ സന്ദേശം നൽകി. ശ്രീജ.കെ.ഹരി, കെ.എം. ഹസൻ, കെ.എം.നൗഫൽ സി.എ. ജെസി, കെ.എം.ഷീജ, പി.എം. റഹ്മത്ത്, കെ.എസ്. അനിമോൾ, ഗീതു.ജി.നായർ, ജ്യോതി ഭാസ്‌കർ, ബി. മിനിമോൾ, പി.ഇ. സബിദ, എം.എ. ജാൻസി, റെജി വർഗീസ്, അജി ജോർജ്, ആശാമാത്യു എന്നിവർ സംസാരിച്ചു. ചിത്രപ്രദർശനം, ഉപന്യാസരചന, പെൺകുട്ടികളുടെ ഒത്തുചേരൽ, കൗൺസലിംഗ് എന്നിവയും നടന്നു.