മൂവാറ്റുപുഴ: മാതാപിതാക്കൾക്കും മുതിർന്ന പൗരൻമാർക്കുമെതിരെയുളള ചൂഷണങ്ങൾ സമൂഹത്തിൽ വർദ്ധിച്ചുവരികയാണന്ന് ആർ.ഡി.ഒ എം.ടി. അനിൽകുമാർ പറഞ്ഞു. വയോജന ചൂഷണങ്ങൾക്കെതിരെ വിദ്യാർത്ഥികൾക്കായി ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും മൂവാറ്റുപുഴ മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴ നിർമ്മല കോളേജിൽ നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ടി. ജെബിൻ ലോലിത സെയിൻ സ്വാഗതം പറഞ്ഞു. അഡ്വ. സി.വി. പോൾ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് പ്രൊഫസർമാരായ നിബു തോംസൺ, സീമ ജോസഫ് എന്നിവർ സംസാരിച്ചു.