lottery
റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഈസ്റ്റ് തേജസ് സ്പെഷ്യൽ സ്കൂളിനു നൽകിയ പുതിയവാഹനത്തിന്റെ ആദ്യ യാത്ര വൈറ്റില റോട്ടറി ആസ്ഥാനത്ത് ഡിസ്ട്രിക്ട് ഡയറക്ടർ രാജ്മോഹൻ നായർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. സീനിയർ റൊട്ടേറിയൻ ഡോ.കെ.വർഗീസ്, അസി. ഗവർണ്ണർ പ്രദീപ് കുമാർ, ഏബ്രഹാം ജോർജ്ജ്, എബി ഈശോ ,ജോസഫ് പള്ളത്ത് എൻ.കൃഷ്ണൻ തുടങ്ങിയവർ സമീപം

മരട്:ഓട്ടിസം ബാധിച്ച കുട്ടികൾ പഠിക്കുന്ന വൈക്കം വെച്ചൂരിലെ തേജസ് സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രക്കായി റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഈസ്റ്റ് സമ്മാനിച്ച വാഹനത്തിന്റെ കന്നിഓട്ടം റോട്ടറിഡിസ്ട്രിക്ട്ഡയറക്ടർ രാജ്മോഹൻ നായർ ഫ്ലാഗ് ഓഫ് ചെയതു. ഒമ്പതുലക്ഷംരൂപ വിലയുള്ള ടാറ്റവിംഗർ വാനാണ് സ്കൂളിന് നൽകിയത്. ടോക്എച്ച്സ്കൂൾ സ്ഥാപക മാനേജരും സീനിയർ റൊട്ടേറിയനുമായ ഡോ:കെ:വർഗീസി​ൽ നി​ന്ന് സ്പെഷ്യൽ സ്ക്കൂൾ മനേജിംഗ് ട്രസ്റ്റി എൻ.കൃഷ്ണൻ താക്കോൽ ഏറ്റുവാങ്ങി.

റോട്ടറി അസിസ്റ്റന്റ് ഗവർണർ പ്രദീപ് കുമാർ,ക്ലബിന്റെ സൂര്യാ പ്രോജക്ട് ഡിസ്ട്രിക്ട് ചെയർമാൻ ഏബ്രഹാം ജോർജ്, കൊച്ചിൻ ഈസ്റ്റ് പ്രസിഡന്റ് എബി ഈശോ,സെക്രട്ടറിജോസഫ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.