ആലുവ: പ്രളയാനന്തര അതിജീവനത്തിനായി അൻവർ സാദത്ത് എം.എൽ.എ ആലുവ മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'ഒപ്പമുണ്ട് നാട്' പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 250ഓളം അംഗൻവാടികൾക്ക് വാട്ടർ പ്യൂരിഫൈയർ നൽകി. അൻവർ സാദത്ത് എം.എൽ.എയും സ്പോൺസർ ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇൻഡ്യ മാനേജിംഗ് ഡയറക്ടർ രാജൻ സാമുവലും ചേർന്നാണ് വിതരണോദ്ഘാടനം നിർവഹിച്ചത്.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജൻ സാമുവൽ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, മുൻസിപ്പൽ ചെയർപേഴ്‌സൺ കുമാരി ലിസി എബ്രഹം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റമാരായ മുംതാസ് ടീച്ചർ,ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റമാരായ ദിലീപ് കപ്രശേരി, എ.പി. ഉദയകുമാർ, എം.പി. ലോനപ്പൻ, സാജിത അബ്ബാസ്, ജില്ലാ.പഞ്ചായത്തു മെമ്പർമാരായ സരള മോഹൻ, സി. ഓമന, ആശ ഏലിയാസ്, ലോലിത ശിവദാസ്, ജെറോം മൈക്കിൾ, ലതാഗംഗാധരൻ, പൗളി ജോണി, മിനി ബൈജു, ഇ.എസ്. ജലജ എന്നിവർ സംസാരിച്ചു. ചടങ്ങിൽ രാജൻ സാമുവൽ, പ്രവീൺ പോൾ എന്നിവരെ എം.എൽ.എ ആദരിച്ചു.