ചോറ്റാനിക്കര : ബിരുദബിരുദാനന്തര കോഴ്‌സുകൾ പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ ലാപ്ടോപ് വിതരണം നടത്തി. ആദ്യഘട്ടത്തിൽ 8 പേർക്കാണ് ലാപ് ടോപ്പുകൾ നൽകിയത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 12 പേർക്കാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജലജമോഹൻ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈജഅഷറഫ് , ബീനാമുകുന്ദൻ,പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. രാധാകൃഷ്ണൻ ,ഷീലസത്യൻ ,ബിജോയ്‌കുമാർ, സെക്രട്ടറി സമീന .ബി , അസി. സെക്രട്ടറി ലിജോ ജോൺ എന്നിവർ സംസാരിച്ചു.