പറവൂർ : ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബസിച്ചു നടന്ന സാംസ്കാരിക സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസി.കമ്മീഷ്ണർ ജെ.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ഷൈൻ ,ഡോ. സി എം. രാധാകൃഷ്ണൻ, ജി. ജയശങ്കർ, സബ് ഗ്രൂപ്പ് ഓഫീസർ പുഷ്പലത, ശ്രീധരശർമ്മ എന്നിവർ സംസാരിച്ചു. കലാകാരൻ കണ്ണൻ ജി. നാഥിനെ ആദരിച്ചു.