പെരുമ്പാവൂർ: പെരുമ്പാവൂർ പ്രഗതി അക്കാദമിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ സർട്ടിഫിക്കറ്റ് ഓഫ് ഓണർ നൽകി അനുമോദിച്ചു. സ്‌കൂൾ ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുചിത്ര ഷൈജിത്, മാതൃസംഗമം പ്രസിഡന്റ് മിനി ബാബു, റിട്ട. സബ് ഇൻസ്‌പെക്ടർ കെ.ഇ. ചന്ദ്രൻ, സീനിയർ എസ്.പി.സി കേഡറ്റ് അഭിരാമി എന്നിവർ സംസാരിച്ചു.