മൂവാറ്റുപുഴ: താലൂക്ക് എംബ്രോയിഡറി തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിൽ വാളകത്ത് ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം എൽദോ എബ്രാഹാംഎം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡന്റ് എം.എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. വിൽസൻ സ്വാഗതം പറഞ്ഞു. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പി.ആർ. മുരളീധരൻ, ജോയിന്റ് രജിസ്ട്രാർ ലൈല, അസിസ്റ്റന്റ് രജിസ്ട്രാർ ദേവരാജൻ, ടി.കെ. മുരളീധരൻ, സംഘം സെക്രട്ടറി നിജാമോൾ പി.എൻ എന്നിവർ സംസാരിച്ചു.